ജൂണ്‍ ഒന്നിന് പ്രവേശനോത്സവമില്ല; ഓണ്‍ലൈന്‍ ക്ലാസ് സമയം ഒമ്പത് മുതല്‍ നാലുവരെ;  മൊഡ്യൂളുകള്‍ അരമണിക്കൂര്‍വീതം

ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കം. ഒന്നാം ക്ലാസിലും പ്ലസ് വണ്ണിനും പുതിയ പ്രവേശനമായതിനാല്‍ ഇവയൊഴികെയുള്ള ക്ലാസുകളിലാകും അധ്യയനം
ജൂണ്‍ ഒന്നിന് പ്രവേശനോത്സവമില്ല; ഓണ്‍ലൈന്‍ ക്ലാസ് സമയം ഒമ്പത് മുതല്‍ നാലുവരെ;  മൊഡ്യൂളുകള്‍ അരമണിക്കൂര്‍വീതം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ജൂണ്‍ ഒന്നിന് പ്രവേശനോത്സവം ഉണ്ടാകില്ല. എന്നാല്‍ ക്ലാസ് സമയം പതിവുപോലെ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയായിരിക്കും. ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കം. ഒന്നാം ക്ലാസിലും പ്ലസ് വണ്ണിനും പുതിയ പ്രവേശനമായതിനാല്‍ ഇവയൊഴികെയുള്ള ക്ലാസുകളിലാകും അധ്യയനം. ഏഴ് പീരിയഡുള്ള പതിവു രീതിയിലായിരിക്കില്ല ക്ലാസ്. രാവിലെ തുടങ്ങുമ്പോള്‍ ആദ്യ പീരിയഡ് അഞ്ചാം ക്ലാസിനാണെങ്കില്‍ രണ്ടാം പീരിയഡ് ആറാം ക്ലാസിനോ ഏഴാം ക്ലാസിനോ ആകാം. ഒമ്പതിനും നാലിനുമിടയിലുള്ള സമയത്ത് ഇങ്ങനെ വിവിധ ക്ലാസുകളിലേക്കുള്ള അധ്യയനം നടക്കും. വിശദ ടൈംടേബിള്‍ പിന്നാലെ അറിയിക്കും.

തെരഞ്ഞെടുത്ത ക്ലാസുകള്‍ രാത്രി വീണ്ടും പ്രക്ഷേപണംചെയ്യും. അധ്യാപകരും ക്ലാസ് കേള്‍ക്കണം. ക്ലാസിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളുമായി വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ചര്‍ച്ചനടത്തി സംശയനിവാരണം നടത്താം.

സംസ്ഥാനാടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ്. അരമണിക്കൂര്‍ വീതമാകും  അരമണിക്കൂറുള്ള മൊഡ്യൂളുകളാണ് ഐ.ടി. മിഷന്‍ തയ്യാറാക്കുന്നത്. ഐ.ടി. സങ്കേതങ്ങളുപയോഗിച്ച് എങ്ങനെ ക്ലാസെടുക്കാമെന്ന് മറ്റ് അധ്യാപകര്‍ക്കുകൂടി മനസ്സിലാക്കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.


വിക്ടേഴ്‌സ് ചാനല്‍ വഴിയായിരിക്കും ക്ലാസിന്റെ സംപ്രേഷണം. ഫോണിലും ടി.വി.യിലും കമ്പ്യൂൂട്ടറിലും ഇത് കാണാന്‍ സൗകര്യമേര്‍പ്പെടുത്തും. സംസ്ഥാനത്തെ 95 ശതമാനത്തിലധികം കുട്ടികള്‍ക്കും വീട്ടില്‍ ടി.വി.യോ നെറ്റ് സൗകര്യമുള്ള ഫോണോ, കമ്പ്യൂട്ടറോ ഉണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പ് കണക്കാക്കുന്നത്. ഈ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളിലെ ടി.വി, കമ്പ്യൂട്ടര്‍ എന്നിവയില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുമതി നല്‍കും. സ്‌കൂള്‍ ദൂരെയാണെങ്കില്‍ തദ്ദേശസ്ഥാപനം വഴി ഇതിന് സൗകര്യമൊരുക്കാനും ആലോചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com