ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം ;  ‘ഉംപൺ’ ചുഴലിക്കാറ്റ് വരുന്നു ; കേരളത്തിൽ 17 വരെ കനത്തമഴ, മുന്നറിയിപ്പ്

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കൻ അന്തമാൻ കടലിലുമായി രൂപം കൊണ്ട ന്യൂനമർദം വെള്ളിയാഴ്ചയോടെ ശക്തമാവും
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം ;  ‘ഉംപൺ’ ചുഴലിക്കാറ്റ് വരുന്നു ; കേരളത്തിൽ 17 വരെ കനത്തമഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ടു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കൻ അന്തമാൻ കടലിലുമാണ് ന്യൂനമർദം രൂപപ്പെട്ടത്. ന്യൂനമർദം ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘ഉംപൺ’ എന്ന ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കാൻ സാധ്യതയില്ല. എന്നാൽ, ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ 17 വരെ കനത്തമഴ പെയ്യും. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കൻ അന്തമാൻ കടലിലുമായി രൂപം കൊണ്ട ന്യൂനമർദം വെള്ളിയാഴ്ചയോടെ ശക്തമാവും. ശനിയാഴ്ച വൈകുന്നേരത്തോടെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ ചുഴലിക്കാറ്റാകും. ആദ്യം വടക്കുപടിഞ്ഞാറേക്കും പിന്നീട് നേരെ വളഞ്ഞ് തെക്കുകിഴക്ക് ദിശയിലും നീങ്ങും. ഈ ന്യൂനമർദം തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വരവിന് അനുകൂലമാകുമെന്നും കാലാവസ്ഥാ വിദ​ഗ്ധർ വിലയിരുത്തുന്നു.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാം. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം വിലക്കി. 15, 16 തീയതികളിൽ ബംഗാൾ ഉൾക്കടലും അന്തമാനിലെ കടലും പ്രക്ഷുബ്ധമാവും. മത്സ്യബന്ധനത്തിന് പോയവർ തിരികെവരണമെന്ന് അധികൃതർ നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com