ബൈക്കുകൾ കൂട്ടിയിടിച്ച് നീന്തലറിയാത്ത യുവാവ് കനാലിൽ വീണു; യൂണിഫോമിൽ എടുത്തുചാടി രക്ഷകനായി പൊലീസുകാരൻ; കൈയടി

ആലപ്പുഴ: കനാലിൽ വീണ ബൈക്ക് യാത്രികനെ പൊലീസുകാരൻ സാഹസികമായി രക്ഷപ്പെടുത്തി. ആലപ്പുഴ പൊലീസ് കൺട്രോൾ റൂം എഎസ്ഐ സിജെ സെബാസ്റ്റ്യൻ ആണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ബൈക്കുകൾ കൂട്ടിയിടിച്ച് യദുകൃഷ്ണൻ എന്ന യുവാവ് കനാലിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കനാലിൽ വീണ യദുകൃഷ്ണന് നീന്തലറിയില്ലായിരുന്നു. 

തുമ്പോളി ചിറയിൽ വീട്ടിൽ മഹേഷ്, രവി എന്നിവർ സഞ്ചരിച്ച ബൈക്കുമായി യദുകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൊട്ടടുത്ത കനാലിലേക്ക് യദുകൃഷ്ണൻ തെറിച്ചുവീണു. ഈ സമയം കൺട്രോൾ റൂമിലെ പൊലീസുദ്യോഗസ്ഥർ ജീപ്പിൽ സ്ഥലത്തെത്തി. പിന്നാലെ സിജെ സെബാസ്റ്റ്യൻ യൂണിഫോമോടുകൂടി കനാലിൽ ചാടി യദുകൃഷ്ണനെ രക്ഷപ്പെടുത്തുകയായിരുന്നു. 

അപകടത്തിൽ പരിക്കേറ്റ മഹേഷിനെയും രവിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള പൊലീസിൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇതിന്റെ വിവരങ്ങൾ പങ്കിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com