വന്ദേ ഭാരത് ദൗത്യത്തിലും സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശിനിയുടെ പക്കല്‍ നിന്ന് 22.5 പവന്‍ പിടികൂടി

സ്വര്‍ണം കടത്തിയ മലപ്പുറം സ്വദേശിനിയെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
വന്ദേ ഭാരത് ദൗത്യത്തിലും സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശിനിയുടെ പക്കല്‍ നിന്ന് 22.5 പവന്‍ പിടികൂടി

കോഴിക്കോട്: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ആരംഭിച്ച വന്ദേ ഭാരത് ദൗത്യത്തിലും സ്വര്‍ണ്ണക്കടത്ത്. ജിദ്ദയില്‍ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് 22.5 പവന്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണം കടത്തിയ മലപ്പുറം സ്വദേശിനിയെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.

ജിദ്ദയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വിമാനം കോഴിക്കോടെത്തിയത്. വിമാനത്തില്‍ ജീവക്കാരടക്കം 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com