സ്പിരിറ്റ് കലക്കി കള്ള് വിൽപ്പന; പാലക്കാട് രണ്ട് പേർ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

സ്പിരിറ്റ് കലക്കി കള്ള് വിൽപ്പന; പാലക്കാട് രണ്ട് പേർ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
സ്പിരിറ്റ് കലക്കി കള്ള് വിൽപ്പന; പാലക്കാട് രണ്ട് പേർ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

പാലക്കാട്: സ്പിരിറ്റ് കലക്കി കള്ള് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് പനമണ്ണയിലാണ് സംഭവം. സംഭവത്തിലുൾപ്പെട്ട ഒരാൾ ഓടി രക്ഷപ്പെട്ടു. 

ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്തെ ഷാപ്പിൽ നിന്നാണ് സ്പിരിറ്റ് കലർത്തിയ കള്ള് പിടികൂടിയത്.‌ സ്പിരിറ്റ് കലക്കിയ 1000 ലിറ്റർ കള്ളും ഏഴ് ലിറ്റർ സ്പിരിറ്റുമാണ് എക്സൈസ് ഇന്റലിജന്റ് പിടിച്ചെടുത്തത്. 

സംഭവത്തിൽ ഷാപ്പ് നടത്തിപ്പുകാരൻ മനിശേരി സ്വദേശി സോമസുന്ദരൻ, പനമണ്ണ സ്വദേശി ശശികുമാർ എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് കലർത്തുന്നതിനിടെയാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പിക്കപ് വാനും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com