കോവിഡ് രോ​ഗബാധിതരിൽ ചൈനയെ മറികടന്ന് ഇന്ത്യ; രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാമത്

കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കൊറോണ വൈറസിൻെറ ഉത്​ഭവ കേന്ദ്രമായ ചൈനയെ ഇന്ത്യ മറികടന്നു
കോവിഡ് രോ​ഗബാധിതരിൽ ചൈനയെ മറികടന്ന് ഇന്ത്യ; രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാമത്

ന്യൂഡൽഹി: കോവിഡ്​ രോഗികളുടെ എണ്ണത്തിൽ കൊറോണ വൈറസിൻെറ ഉത്​ഭവ കേന്ദ്രമായ ചൈനയെ ഇന്ത്യ മറികടന്നു.   ഇതോടെ കോവിഡ്​ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തി.  

രാജ്യത്ത് ഇതുവരെ  85,546 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 2746 പേർ മരിച്ചു. എന്നാൽ ഇന്ത്യയിൽ ചൈനയുടെ അത്ര മരണനിരക്ക് ഉണ്ടായിട്ടില്ല.  3.2 ശതമാനമാണ്​ ഇന്ത്യയുടെ മരണനിരക്ക്​. ചൈനയിൽ ഇത്​ 5.5 ശതമാനമാണ്​. രാജ്യത്ത്​ ഇതുവരെ 27,000 ​ത്തിൽ അധികം പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ചൈനയിൽ ഇതുവരെ 82,933 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മരിച്ചത് 4633 പേരാണ്. 

യുഎസിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ളത്​. 14,63,301 പേർക്കാണ്​ യുഎസിൽ കോവിഡ്​ ബാധിച്ചത്​. 87,248 പേരാണ്​ യുഎസിൽ മരിച്ചത്​. സ്​പെയിനിൽ 2,74,367 പേർക്കും  റഷ്യയിൽ 2,62,843 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. 

45 ലക്ഷത്തിലധികം പേർക്കാണ്​  ലോകത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. മൂന്നുലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്​തു. 17,27,999 പേരാണ്​ രോഗമുക്തി നേടിയത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com