മൂന്നു തവണ സ്റ്റേഷനിലെത്തി , ഡിവൈഎസ്പി ഓഫീസിലും സ്വകാര്യ ആശുപത്രിയിലുമെത്തി ; വയനാട്ടിലെ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ടു

കഞ്ചാവ് വില്‍പ്പനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇയാളെ രണ്ടുതവണ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു
മൂന്നു തവണ സ്റ്റേഷനിലെത്തി , ഡിവൈഎസ്പി ഓഫീസിലും സ്വകാര്യ ആശുപത്രിയിലുമെത്തി ; വയനാട്ടിലെ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ടു

മാനന്തവാടി : വയനാട്ടില്‍ പൊലീസുകാര്‍ക്ക് കോവിഡ് പിടിപെടാന്‍ ഇടയാക്കിയ യുവാവിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി. ഇദ്ദേഹം മൂന്നു തവണ മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തി. മാനന്തവാടി ഡിവൈഎസ്പി ഓഫീസിലും ഇയാള്‍ എത്തി. ട്രാഫിക് നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് യുവാവിനെ പിടികൂടിയത്.

കഞ്ചാവ് വില്‍പ്പനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇയാളെ രണ്ടുതവണ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കോയമ്പോട് നിന്നെത്തിയ ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന്റെ സുഹൃത്താണ് യുവാവ്.

ഇയാള്‍ വിന്‍സെന്റ് ഗിരി സ്വകാര്യ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയിരുന്നു. പുളയ്ക്കല്‍ എന്ന സ്ഥലത്ത് ഇയാള്‍ക്ക് കടയുണ്ട്. ഇവിടെയും ഇയാള്‍ എത്തിയിരുന്നതായി കണ്ടെത്തി. എന്നാല്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക മാത്രമാണ് ഇതെന്നും ഇനിയും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടേക്കാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇയാല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിനിടെ യുവാവിനെ ചോദ്യം ചെയ്ത ഒരു പൊലീസുകാന്റെ പരിശോധനാഫലം പുറത്തുവന്നു. ഇദ്ദേഹം കോവിഡ് നെഗറ്റീവ് ആണെന്നാണ് തെളിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com