വെള്ള കാര്‍ഡുകാര്‍ക്ക് സൗജന്യ കിറ്റ് ഇന്നുമുതല്‍ ; പൂജ്യം നമ്പറുകാര്‍ക്ക് ഇന്ന് ; ക്രമീകരണം ഇങ്ങനെ...

കാര്‍ഡിലെ അവസാന അക്കം അനുസരിച്ചാണ് പലവ്യഞ്ജന കിറ്റ് വിതരണം ക്രമീകരിച്ചിരിക്കുന്നത്
വെള്ള കാര്‍ഡുകാര്‍ക്ക് സൗജന്യ കിറ്റ് ഇന്നുമുതല്‍ ; പൂജ്യം നമ്പറുകാര്‍ക്ക് ഇന്ന് ; ക്രമീകരണം ഇങ്ങനെ...

തിരുവനന്തപുരം : വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. കാര്‍ഡിലെ അവസാന അക്കം അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.

പൂജ്യത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് 15നും 1,2 അക്കങ്ങള്‍ക്ക് 16 നും 3,4,5 അക്കങ്ങള്‍ക്ക് 18 നും കിറ്റുകള്‍ വിതരണം ചെയ്യും. 6,7,8 അക്കങ്ങള്‍ക്ക് 19 നും 9 അടക്കം ബാക്കിയുള്ളവയ്ക്ക് 20 നും കിറ്റുകള്‍ ലഭിക്കും.

21 മുതല്‍ പിഎംജികെവൈ  പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com