75 ഗർഭിണികളടക്കം 181 പേർ, ദുബൈയിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തി 

രക്താര്‍ബുദം ബാധിച്ച് മരിച്ച നാല് വയസ്സുകാരന്റെ മൃതദേഹവും വിമാനത്തിലുണ്ട്
75 ഗർഭിണികളടക്കം 181 പേർ, ദുബൈയിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തി 

കൊച്ചി : പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. വൈകിട്ട് 6.25 നാണ് ദുബൈയില്‍നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 434 വിമാനം എത്തിയത്. 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ 75 പേര്‍ ഗര്‍ഭിണികളാണ്. രക്താര്‍ബുദം ബാധിച്ച് മരിച്ച നാല് വയസ്സുകാരന്റെ മൃതദേഹവും വിമാനത്തിലുണ്ട്. 

ഗര്‍ഭിണികള്‍ക്ക് പുറമെ 35 രോഗികളും വിമാനത്തിലുണ്ട് ഇതില്‍ 28 പേരും ഗുരുതര രോഗങ്ങളോട് കൂടിയവരാണ്. വൈദ്യ പരിശോധനകൾക്കുശേഷം യാത്രക്കാരെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. രണ്ടാമത്തെ വിമാനം എഎക്സ് 538 യുഎഇ സമയം വൈകിട്ട് അഞ്ച് മണിക്ക് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പറക്കും.

ജൂണ്‍ മൂന്നാം തീയതി വരെയാണ് എയര്‍ ഇന്ത്യ എക്‌സപ്രസും എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ ആകെ 11 വിമാനങ്ങളിലായി 2,079 പേർ ഇന്ത്യയിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com