മദ്യം വാങ്ങാൻ തിരക്കുകുറഞ്ഞ ഔട്ട്ലറ്റുകൾ തിരഞ്ഞെടുക്കാനാകും; ആപ്പ് രണ്ടു ദിവസത്തിനുള്ളിൽ 

നിശ്ചിത അളവിൽ മാത്രമേ മദ്യം വാങ്ങാൻ സാധിക്കൂ
മദ്യം വാങ്ങാൻ തിരക്കുകുറഞ്ഞ ഔട്ട്ലറ്റുകൾ തിരഞ്ഞെടുക്കാനാകും; ആപ്പ് രണ്ടു ദിവസത്തിനുള്ളിൽ 

തിരുവനന്തപുരം: ഓണ്‍ലൈൻ വഴിയുള്ള മദ്യവില്പനയ്ക്ക് മൊബൈൽ ആപ്പ് രണ്ടു ദിവസത്തിനുള്ളിൽ നിർമിച്ചു നൽകാമെന്ന് എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനി സർക്കാരിനെ അറിയിച്ചു. ആപ്പിൽ ഉണ്ടാകേണ്ട സൗകര്യങ്ങളടക്കം വിവരിച്ച് ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം അറിയിച്ചത്. ആപ്പ് നിർമാണം പൂർത്തിയായാൽ വ്യാഴാഴ്ച ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളിലും ബിയർ, വൈൻ പാർലറുകളിലും തുറക്കുമെന്നാണ് സൂചന. 

മദ്യം വാങ്ങിക്കാനുള്ള ടോക്കണുകൾ ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. നിശ്ചിത അളവിൽ മാത്രമേ മദ്യം വാങ്ങാൻ സാധിക്കൂ. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഔട്ട്ലറ്റുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും. 

21 കമ്പനികളുടെ അപേക്ഷകളിൽ നിന്നാണ് എറണാകുളം ആസ്ഥാനമായ കമ്പനിയെ ആപ്പ് നിർമിക്കാൻ തെരഞ്ഞെടുത്തത്. സ്റ്റാർട്ട് അപ്പ്  മിഷനും, ഐടി മിഷനും ബെവ്ക്കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com