മദ്യപിച്ച് വീട്ടിലെത്തുന്നത് ചോദ്യം ചെയ്തു; മുത്തശ്ശിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

മദ്യപിച്ച് വീട്ടിലെത്തുന്നത് ചോദ്യം ചെയ്തു; മുത്തശ്ശിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മദ്യപിച്ച് വീട്ടിലെത്തുന്നത് ചോദ്യം ചെയ്തു; മുത്തശ്ശിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തൊടുപുഴ: മുത്തശ്ശിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വണ്ണപ്പുറം ചീങ്കല്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ പാപ്പിയമ്മ (90) യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പ്രതി ശ്രീജേഷ് (32)ആണ് പിടിയിലായത്. ശ്രീജേഷിനെ കാളിയാര്‍ എസ്ഐ വിസി വിഷ്ണു കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാപ്പിയമ്മ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പാപ്പിയമ്മയുടെ മകന്‍ ശ്രീധരന്റെ മകനാണ് ശ്രീജേഷ്. വ്യാഴാഴ്ച രാത്രി 10നായിരുന്നു സംഭവം.

പാപ്പിയമ്മയുമായി വഴക്കിട്ട ശ്രീജേഷ് മണ്ണെണ്ണ ഇവരുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ഇയാള്‍ ബഹളമുണ്ടാക്കുന്നത് മുന്‍പും പാപ്പിയമ്മ ചോദ്യം ചെയ്തിരുന്നു.

ഇതിന്റെ വൈരത്തിലാകാം തീ കൊളുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com