വെർച്വൽ ക്യൂവിന്റെ ആപ്പ് റെഡി; മദ്യ വിൽപ്പന ബുധനാഴ്ച മുതൽ?

വെർച്വൽ ക്യൂവിന്റെ ആപ്പ് റെഡി; മദ്യ വിൽപ്പന ബുധനാഴ്ച മുതൽ?
വെർച്വൽ ക്യൂവിന്റെ ആപ്പ് റെഡി; മദ്യ വിൽപ്പന ബുധനാഴ്ച മുതൽ?

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് പൂട്ടിയ സംസ്ഥാനത്തെ മദ്യ വിൽപ്പന ശാലകൾ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറന്ന് പ്രവർത്തിക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെർച്വൽ ക്യൂവിന്റെ ആപ്പ് തയ്യാറായി. ഇതിന്റെ ട്രയൽ ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 

കൊച്ചിയിലെ ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ് സ്ഥാപനമാണ് ആപ് നിർമിച്ചത്.  ചൊവ്വാഴ്ച നടത്തുന്ന ട്രെയൽ റണ്ണിലൂടെ ആപിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യ വിൽപ്പന പുനരാരംഭിക്കുകയുള്ളു. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രം മദ്യ വിൽപ്പന പുനരാരംഭിച്ചാൽ മതിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. 

മദ്യം ബാറുകളിൽ നിന്ന് പാഴ്‌സലായി വാങ്ങുന്നതിന് അനുമതി നൽകുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മദ്യത്തിന്റെ നികുതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് സർക്കാർ ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഗവർണർ ഇതിൽ ഒപ്പിടുന്നത് അടക്കമുളള നടപടി ക്രമങ്ങളും പൂർത്തിയാകേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com