കേരളത്തില്‍ നിന്നുള്ള കോവിഡ് ബാധിതന്‍ മദ്യം വാങ്ങി; തമിഴ്‌നാട്ടില്‍ മദ്യക്കട പൂട്ടി

കോയമ്പേട് മാര്‍ക്കറ്റില്‍ ഇഞ്ചി വില്‍പ്പന കടയില്‍ ജോലി ചെയ്യുന്ന സഹോദരനില്‍ നിന്നാണ് യുവാവിന് വൈറസ് ബാധയുണ്ടായത്
കേരളത്തില്‍ നിന്നുള്ള കോവിഡ് ബാധിതന്‍ മദ്യം വാങ്ങി; തമിഴ്‌നാട്ടില്‍ മദ്യക്കട പൂട്ടി

കല്‍പ്പറ്റ: കേരളത്തില്‍ നിന്നുള്ള കോവിഡ് ബാധിതന്‍ മദ്യം വാങ്ങാന്‍ എത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മദ്യഷോപ്പ് അടച്ചു. അനധികൃതമായാണ് വയനാട്ടില്‍ നിന്നുള്ള കോവിഡ് ബാധിതന്‍ നിയമലംഘനം നടത്തിയാണ് കേരളതമിഴ്‌നാട് അതിര്‍ത്തിയിലുള്ള ടാസ്മാക് മദ്യ ഔട്ട്‌ലെറ്റില്‍ എത്തിയത്. നെന്മേനി പഞ്ചായത്തില്‍ നിന്നുള്ള രോഗി മെയ് എട്ടിനാണ് നീലഗിരിയിലെ തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ മദ്യക്കടയില്‍ എത്തിയത്.

കോയമ്പേട് മാര്‍ക്കറ്റില്‍ ഇഞ്ചി വില്‍പ്പന കടയില്‍ ജോലി ചെയ്യുന്ന സഹോദരനില്‍ നിന്നാണ് യുവാവിന് വൈറസ് ബാധയുണ്ടായത്. കോയമ്പേട് നിന്നെത്തിയ സഹോദരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ യുവാവിനോട് ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ഈ നിര്‍ദേശം അവഗണിച്ചാണ് യുവാവ് മദ്യ വാങ്ങാന്‍ അതിര്‍തത്തി കടന്നെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com