കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്‌; റൂട്ട് മാപ്പ് ഇങ്ങനെ

ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്‌; റൂട്ട് മാപ്പ് ഇങ്ങനെ

കോഴിക്കോട്:  ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 33 ആയി. ഇതില്‍ 24 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നിലവില്‍ 9 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്.

കോവിഡ് 19 സ്ഥിതീകരിച്ച മുപ്പത്തി രണ്ടാമത്തെ വ്യക്തി മെയ് 13നുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ (IX 394) കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി പത്ത് മണിയോടെ എത്തി, എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ രാത്രി 2 മണിയോടെ ഓമശ്ശേരിയിയിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.15ാം തീയതി രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഉച്ചക്ക് 2 മണിയോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിതീകരിച്ച മുപ്പത്തിമൂന്നാമത്തെ വ്യക്തി മെയ് 7നുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ (IX 344) ദുബൈയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി പതിനൊന്നു മണിയോടെ എത്തി, എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ രാത്രി 2 മണിയോടെ മുക്കം കട്ടാങ്ങലുള്ള എന്‍ ഐ റ്റി (ഗ)യില്‍ സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.16ാം തീയതി രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് 43 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2797 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2694 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2653 എണ്ണം നെഗറ്റീവ് ആണ്. 103 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ ഇന്ന് പുതുതായി 59 പ്രവാസികള്‍ നിരീക്ഷണത്തില്‍ എത്തി. ഇതുവരെ 444 പ്രവാസികളാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 183 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 249 പേര്‍ വീടുകളിലും ആണ്. 12 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 63 പേര്‍ ഗര്‍ഭിണികളാണ്.

ഇന്ന് പുതുതായി വന്ന 555 പേര്‍ ഉള്‍പ്പെടെ 5654 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 23,430 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 16 പേര്‍ ഉള്‍പ്പെടെ 35 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 14 പേര്‍ ആശുപത്രി വിട്ടു.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നുമായി നിരവധി കോഴിക്കോട് സ്വദേശികള്‍ ദിവസേന ജില്ലയിലെ എത്തുന്നുണ്ട്, ഇവര്‍ ആരോഗ്യം പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുള്ള
റൂം ക്വാറന്റൈയിന്‍ കര്‍ശനമായി തന്നെ പാലിക്കണം. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. ഒരു കാരണവശാലും പൊതുഇടങ്ങളില്‍ എത്താന്‍ പാടുള്ളതല്ല. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നതിനപ്പുറത്തേക്ക് ഈ ഘട്ടങ്ങളില്‍ ആരും പെരുമാറാന്‍ പാടില്ല. കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരുമായി ഒരു തരത്തിലും സമ്പര്‍ക്കം പാടില്ല എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്.വരുന്നവര്‍ മാത്രമല്ല, വീട്ടിലുള്ളവരും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം.

നമ്മള്‍ കഴിഞ്ഞ കുറെ നാളുകള്‍ ആയി കാണിച്ച ജാഗ്രത അതിലും അധികമായി നമ്മള്‍ തുടരേണ്ടതുണ്ട്. കൊറോണക്കെതിരെ സ്വയം കവചം തീര്‍ക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷയും സാധ്യമാക്കാം.. കോവിഡിനെതിരെ കരുതലോടെ ജീവിക്കാന്‍ നാം ശീലിക്കേണ്ടിരിക്കുന്നു. ഫലപ്രദമായ കൈകളും മാസ്‌കും സാമൂഹിക അകലം പാലിക്കും ജീവിതശൈലിയായി മാറണം.നാം അഭിമുഖീകരിക്കുന്ന വിപത്തിത്തിന്റെ ഗൗരവം മനസ്സിലാക്കി ജാഗരൂകരായിയിരിക്കാം...ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി പരിണമിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com