ദുബായില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരു മലയാളി അടക്കം ആറ് പേര്‍ മരിച്ചു; വൈറസ് ബാധിതര്‍ 23,358 ആയി

ഇതോടെ യു.എ.ഇയില്‍ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 220 ആയി
ദുബായില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരു മലയാളി അടക്കം ആറ് പേര്‍ മരിച്ചു; വൈറസ് ബാധിതര്‍ 23,358 ആയി

ദുബായ്: കോവിഡ്19 ബാധിച്ച് യുഎഇയില്‍ ഇന്ന് ഒരു മലയാളിയടക്കം ആറു പേര്‍ മരിച്ചു. ഇതോടെ യു.എ.ഇയില്‍ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 220 ആയി. രാജ്യത്ത് പുതുതായി 731 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 23,358 ആയി ഉയര്‍ന്നു. 581 പേര്‍ക്ക് ഇന്ന് രോഗം മാറിയിട്ടുണ്ട്. ഇതുവരെ 8512 പേര്‍ക്കാണ് രോഗം മാറിയത്.

ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍.കൃഷ്ണപിള്ളയാണ്  ഇന്ന് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 80 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com