ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരിക്ക് കോവിഡ് രോഗലക്ഷണം ; മെഡിക്കല്‍ കോളജിലേക്ക് മാറ്റി

ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ഒരാള്‍ക്ക് കോവിഡ് രോഗലക്ഷണം
ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരിക്ക് കോവിഡ് രോഗലക്ഷണം ; മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊച്ചി : ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ഒരാള്‍ക്ക് കോവിഡ് രോഗലക്ഷണം. ഒരു യാത്രക്കാരിക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ വിമാനത്തിലെ നാലു യാത്രക്കാര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു കോഴിക്കോട് സ്വദേശിക്കും മൂന്ന് മലപ്പുറം സ്വദേശികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെയാണ് അബുദാബിയില്‍ കുടുങ്ങിയ മലയാളികളുമായി എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തില്‍ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള അഞ്ചുപേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com