സിസ്റ്റര്‍ ലൂസി അക്കമിട്ട് മറുപടി നല്‍കി; വീഡിയോ യൂട്യൂബില്‍ ബ്ലോക്ക് ചെയ്യിച്ചു; ആക്ഷേപം

ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന ആഗോള മലയാളി കൂട്ടായ്മയുടെ മീഡിയ വിഭാഗമാണ് മെയ് 13ന് 31 മിനിറ്റുള്ള വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തത്
സിസ്റ്റര്‍ ലൂസി അക്കമിട്ട് മറുപടി നല്‍കി; വീഡിയോ യൂട്യൂബില്‍ ബ്ലോക്ക് ചെയ്യിച്ചു; ആക്ഷേപം

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ അധിക്ഷേപിച്ചും അവരെ പുറത്താക്കിയ നടപടിയെ നീതികരിച്ചും സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാബ്ലനി സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച വീഡിയോയ്ക്ക് നല്‍കിയ മറുപടി സൈബര്‍ ആക്രമണം നടത്തി നീക്കം ചെയ്തതായി ആക്ഷേപം. ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന ആഗോള മലയാളി കൂട്ടായ്മയുടെ മീഡിയ വിഭാഗമാണ് മെയ് 13ന് 31 മിനിറ്റുള്ള വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തിരുന്നു. 

കത്തോലിക്കസഭ ഉന്നയിച്ച വാദങ്ങള്‍ക്ക് സിസ്റ്റര്‍ ലൂസി വീഡിയോയിലൂടെ കൃത്യമായ മറുപടി നല്‍കിയെന്നാണ് ജെസിഎല്‍ വിഷന്‍ പറയുന്നത്. എന്നാല്‍ ഈ മറുപടിക്കൊന്നും വിശദീകരണങ്ങള്‍ ഇല്ലാതെ വന്നതോടെ തങ്ങളുടെ അധീനതയിലുള്ള ഇടവക വികാരിമാര്‍, മദര്‍ സുപ്പീരയര്‍മാര്‍ മുതലായവര്‍ വഴി അതീവ രഹസ്യമായി സിസ്റ്റര്‍ ലൂസിയുടെ വീഡിയോ  മാസ് റിപ്പോര്‍ട്ട് ചെയ്ത് യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ആയിരക്കണക്കിന് കന്യാസ്ത്രീകളും അര്‍ത്ഥിനികളും സെമിനാരി വിദ്യാര്‍ഥികളും ഇതിനെതിരെ വ്യാപകമായി കുപ്രചരണം ന ടത്തിയതായും ജെസിഎല്‍ ആരോപിക്കുന്നു. തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് ഈ വീഡിയോ മെയ് 15ന് നീക്കം ചെയ്തിരുന്നു

സഭയെ പ്രതിരോധത്തിലാഴ്ത്തി വീഡിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴി ആയിരക്കണക്കിനാളുകളാണ് ഇപ്പോല്‍ അപ്‌ലോഡ് ചെയ്യുന്നതെന്ന് ജെസിഎല്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com