അതിര്‍ത്തി ജില്ലയിലേക്ക് പാസ് വേണ്ട; ദൂരജില്ലകളില്‍ പാസ് നിര്‍ബന്ധം

ജില്ലയ്ക്കകത്തെ പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
അതിര്‍ത്തി ജില്ലയിലേക്ക് പാസ് വേണ്ട; ദൂരജില്ലകളില്‍ പാസ് നിര്‍ബന്ധം

തിരുവനന്തപുരം: ജില്ലയ്ക്കകത്തെ പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജലഗതാഗതം ഉള്‍പ്പെടെ ഇതിന്റെ പരിധിയില്‍ വരും. ബസുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും. നിന്നുള്ള യാത്ര അനുവദിക്കില്ല. അതത് ജില്ലകളിലെ വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസം ഉണ്ടാകില്ല. കണ്ടൈന്‍മെന്റ് സോണില്‍ നിയന്ത്രണം ഉണ്ടാകും.

അന്തര്‍ജില്ലയില്‍ പൊതുഗതാഗതം ഉണ്ടാകില്ല. അല്ലാത്ത യാത്ര രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ആകാം. യാത്രയ്ക്ക് പ്രത്യേക പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായാല്‍ മതി. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ആവശ്യ സര്‍വീസ് വിഭാഗത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ സമയം ബാധകമല്ല. ഇലക്ട്രീഷ്യന്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം.

സമീപത്തല്ലാത്ത ജില്ലകളിലേക്കു യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനില്‍നിന്നോ കലക്ടറുടെ ഓഫിസില്‍നിന്നോ അനുമതി ആവശ്യമാണ്. അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല. ജോലിക്കായി ദൂരെയുള്ള ജില്ലകളിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് പാസ് ആവശ്യമാണ്. കണ്ടൈന്‍മെന്റ് സോണില്‍ പ്രവേശിക്കുന്നതിന് ശക്തമായ നിരീക്ഷണം ഉണ്ടാകും. ലോക്ഡൗണ്‍മൂലം ഒറ്റപ്പെട്ട വിദ്യാര്‍ഥികള്‍ ബന്ധുക്കള്‍ എന്നിവരെ കൂട്ടികൊണ്ടുവരുന്നതിനും വീടുകളിലേക്കു പോകുന്നതിനും തൊഴിലിടങ്ങളില്‍ കുടുങ്ങിയവര്‍ക്കു വീടുകളിലേക്ക് പോകാനും അനുവാദം ഉണ്ടായിരിക്കും. മറ്റ് അടിയന്തര സാഹചര്യങ്ങളിലും യാത്ര അനുവദിക്കും.

ഓട്ടോറിക്ഷയില്‍ െ്രെഡവര്‍ക്കു പുറമേ ഒരാള്‍ക്കു മാത്രം യാത്ര ചെയ്യാം. ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗം ആണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്രയാകാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com