അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു; വിവരം മറിച്ചുവെച്ചു നാട്ടിലെത്തി;  കൊട്ടാരക്കരയിലേക്ക് കെഎസ്ആര്‍ടിസി യാത്ര; സഹയാത്രികര്‍ പൊലീസില്‍ അറിയിച്ചു

മെയ് 16ന് അബുദാബി വിമാനത്തിലെത്തിയ മൂന്ന് പേരാണ് കോവിഡ് വിവരം മറച്ചുവെച്ച് തിരുവനന്തപുരത്ത് എത്തിയത്
അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു; വിവരം മറിച്ചുവെച്ചു നാട്ടിലെത്തി;  കൊട്ടാരക്കരയിലേക്ക് കെഎസ്ആര്‍ടിസി യാത്ര; സഹയാത്രികര്‍ പൊലീസില്‍ അറിയിച്ചു

കൊല്ലം: കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത് ആറ് പേര്‍ക്കാണ്. ആറു പേരും വിദേശത്തുനിന്നെത്തിയവരാണ്. ഇതില്‍ മൂന്ന് പേര്‍ മാത്രമെ കൊല്ലത്ത് ചികിത്സയിലുള്ളു. മറ്റു മൂന്ന് പേര്‍ തിരുവനന്തപുരത്ത് ചികിത്സയിലാണ്. 

അതിനിടെ വിദേശത്തുനിന്നെത്തിയവര്‍ രോഗവിവരവും രോഗലക്ഷണങ്ങളും മറച്ചുവെച്ചതായി റിപ്പോര്‍ട്ടുകള്‍. മെയ് 16ന് അബുദാബി വിമാനത്തിലെത്തിയ മൂന്ന് പേരാണ് കോവിഡ് വിവരം മറച്ചുവെച്ച് തിരുവനന്തപുരത്ത് എത്തിയത്. കേരളത്തിലെത്തിയിട്ടും ഈ വിവരം മൂന്നുപേരും അധികൃതരെ അറിയിച്ചില്ല. ഇവര്‍ക്ക് യാത്രാനുമതി ലഭിച്ചതിനെ കുറിച്ച് കേന്ദ്രത്തോട് അന്വേഷണമാവശ്യപ്പെടും.

അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ മൂവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഒപ്പം യാത്ര ചെയ്ത 45 പേരുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കയച്ചു. 

ഇവര്‍ വിമാനമിറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരവരെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. സംശയം തോന്നിയ സഹയാത്രികര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം വിമാനമിറങ്ങിയവര്‍ നിരീക്ഷണത്തിലാണെങ്കിലും ജാഗ്രത തുടരേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com