എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി ; മെയ് 31 വരെ പരീക്ഷകള്‍ ഇല്ല

കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ നാലാംഘട്ടം മെയ് 31 വരെ നീട്ടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റി. മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്നാണ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനം കൈക്കൊണ്ടത്. നേരത്തെ മെയ് 26 മുതല്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ നാലാംഘട്ടം മെയ് 31 വരെ നീട്ടുകയായിരുന്നു. കോളജുകള്‍, സ്‌കൂളുകള്‍  അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നാലാംഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ നിര്‍ദേശിച്ചിരുന്നു. 

ഇതുകൂടി പരിഗണിച്ചാണ് മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്ന് തീരുമാനിച്ചത്. സര്‍വകലാശാലകള്‍ 31 വരെയുള്ള പല തീയതികളിലായി നിശ്ചയിച്ച പരീക്ഷകളുംമാറ്റിവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com