എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ കാര്യത്തിൽ  തീരുമാനം ഇന്ന്

ഈ മാസം 26 മുതൽ പരീക്ഷകൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ കാര്യത്തിൽ  തീരുമാനം ഇന്ന്

തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടിയ പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിൽ ഇന്ന് തീരുമാനമുണ്ടാകും. പരീക്ഷകളെക്കുറിച്ചു തീരുമാനിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇന്നു യോഗം ചേരും. 

ഈ മാസം 26 മുതൽ പരീക്ഷകൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ വീണ്ടും നീട്ടുകയും പൊതു​ഗതാ​ഗതം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ആകാത്ത സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് അനിശ്ചിതത്വത്തിലാണ്. 

മാത്രമല്ല, മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡത്തിൽ നിർദേശിച്ചിട്ടുമുണ്ട്. മെയ് 31-ന് ശേഷം എപ്പോൾ പരീക്ഷകൾ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോൾ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ വേണം എന്നതും യോ​ഗം ചർച്ച ചെയ്യും. 

സർവകലാശാലകൾ 31 വരെയുള്ള പല തീയതികളിലായി നിശ്ചയിച്ച പരീക്ഷകളെക്കുറിച്ചുള്ള തീരുമാനവും ഇന്നുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com