എസ്പിമാർക്കും ഡിവൈഎസ്പിമാർക്കുമായി നടത്താനിരുന്ന പോക്സോ പരീക്ഷ മാറ്റി

എസ്പിമാർക്കും ഡിവൈഎസ്പിമാർക്കുമായി നടത്താനിരുന്ന പോക്സോ പരീക്ഷ മാറ്റി
എസ്പിമാർക്കും ഡിവൈഎസ്പിമാർക്കുമായി നടത്താനിരുന്ന പോക്സോ പരീക്ഷ മാറ്റി

തിരുവനന്തപുരം: എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കും പൊലീസ് മേധാവി നടത്താൻ നിശ്ചയിച്ചിരുന്ന പോക്സോ എഴുത്ത് പരീക്ഷ മാറ്റിവച്ചു. ഇന്ന് വൈകീട്ടാണ് ഡിജിപി പോക്സോ പരീക്ഷക്ക് ഉത്തരവിട്ടത്. പോക്സോ കേസന്വേഷണത്തിൽ വീഴ്ച വരുത്തുന്നത് തടയുക ലക്ഷ്യമിട്ടാണ് പരീക്ഷ തീരുമാനിച്ചത്. പരീക്ഷയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് 15 ദിവസത്തെ നിർബന്ധ പരിശീലനമായിരുന്നു ഡിജിപിയുടെ നിർദ്ദേശം. 
എന്നാൽ കോവിഡ് കാലത്തെ തിരക്കിനിടയിലെ പരീക്ഷക്കെതിരെ കടുത്ത അമർഷം ഉയർന്നിരുന്നു. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ നിരവധി ഉത്തരവുകളാണ് പൊലീസ് ആസ്ഥാനത്തു നിന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും പോക്സോ കേസന്വേഷണത്തിന് ചുമതലയുള്ള ഡിവൈഎസ്പിമാ‍ക്കും അയച്ചിട്ടുള്ളത്. എന്നിട്ടും അന്വേഷണത്തിൽ വീഴ്ച വരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പരീക്ഷ നടത്താൻ ഡിജിപി തീരുമാനിച്ചത്. കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിനുണ്ടായ അനാസ്ഥ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നാണ് നടപടി. 

പരീക്ഷയിൽ തോൽക്കുന്ന ഉദ്യോഗസ്ഥരെ പൊലീസ് ട്രെയിനിങ് കോളജിൽ 15 ദിവസത്തെ നിർബന്ധിത പരിശീലനത്തിന് അയക്കാനായിരുന്നു തീരുമാനം. ഡിജിപിയുടെ ഉത്തരവ് പൊലീസുകാർക്കിടയിൽ അമർഷമുണ്ടായക്കിയിരുന്നു. പരീക്ഷക്ക് തിരഞ്ഞെടുത്ത സമയവും പരീശിലനവുമാണ് ഇതിന് കാരണം. കൊവിഡ് പ്രതിരോധത്തിനായി ജില്ലാ പൊലീസ് മേധാവിമാ‍രും ഡിവൈഎസ്പിമാരുമെല്ലാം വിവിധ ജോലികളിലാണ്. ഇതിനിടയിൽ പരീക്ഷയും പരിശീലനവും നടത്തുന്നതാണ് എതിർപ്പിനിടയാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com