ഒന്നാം ക്ലാസ് പ്രവേശനം ഇന്നുമുതൽ ; കുട്ടികളെ സ്കൂളിൽ കൊണ്ടുവരേണ്ട

ഓൺലൈൻ പ്രവേശനവും മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനവും പിന്നീട് നടക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇന്നു തുടങ്ങും. എന്നാൽ പ്രവേശനത്തിനായി കുട്ടികളെ സ്കൂളിൽ എത്തിക്കേണ്ടതില്ല. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകൾ എത്താൻ പാടുള്ളുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. 

അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ  അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ല. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരിക്കിയിട്ടുള്ളതിനാൽ രക്ഷാകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.

ഓൺലൈൻ പ്രവേശനവും മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനവും പിന്നീട് നടക്കും. ഓൺലൈൻ അഡ്മിഷനായി  പോർട്ടൽ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അപ്രകാരം അഡ്മിഷൻ നേടാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com