ഒരേ സമയം രണ്ട് പേർ മാത്രം; ബാർബർ ഷോപ്പിൽ കസ്റ്റമർ തന്നെ ടവൽ കൊണ്ടുവരുന്നത് ഉചിതം

ഒരേ സമയം രണ്ട് പേർ മാത്രം; ബാർബർ ഷോപ്പിൽ കസ്റ്റമർ തന്നെ ടവൽ കൊണ്ടുവരുന്നത് ഉചിതം
ഒരേ സമയം രണ്ട് പേർ മാത്രം; ബാർബർ ഷോപ്പിൽ കസ്റ്റമർ തന്നെ ടവൽ കൊണ്ടുവരുന്നത് ഉചിതം

തിരുവനന്തപുരം: ബാർബർ ഷോപ്പുകൾ എസി സംവിധാനം ഒഴിവാക്കി ഹെയർ കട്ടിങ്, ഹെയർ ഡ്രസിങ്‌, ഷേവിങ് പണികൾ ചെയ്യാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അദ്ദേഹം പറഞ്ഞത്. 

ബാർബർ ഷോപ്പിൽ ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് അനുമതി. ഒരേ ടവൽ ഉപയോഗിക്കാൻ പലർക്കായി പാടില്ല. കസ്റ്റമർ തന്നെ ടവൽ കൊണ്ടുവരുന്നത് ഉചിതമായിരിക്കും. ഫോണിൽ അപ്പോയിൻമെന്റ് എടുക്കുന്ന സ്വഭാവം സ്വീകരിക്കണം.

മാളുകളല്ലാത്ത ഷോപ്പിങ് കോംപ്ലക്‌സുകൾക്ക് 50 ശതമാനം തുറന്ന് പ്രവർത്തിക്കാം. ആ വ്യവസ്ഥയിലാണ് കടകൾ തുറക്കാൻ അനുമതി നൽകുക. ഏത് ദിവസം ഏത് കട തുറക്കാമെന്ന് ആ ഷോപ്പിങ് കോംപ്ലക്‌സിലെ ബന്ധപ്പെട്ടവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

മേയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ഡൗൺ നീട്ടിയിട്ടുണ്ട്. പൊതുമാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ചില നിയന്ത്രണങ്ങൾ വരുത്തും സ്‌കൂൾ, കോളജ്, ട്രെയിനിങ് സെന്റർ ഇവയൊന്നും അനുവദിക്കില്ല. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോൽസാഹിപ്പിക്കും. നിബന്ധനകളോടെ അനുവദിക്കുന്ന കാര്യങ്ങൾ- ജില്ലയ്ക്ക് അകത്ത് പൊതുഗതാഗതം, സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം യാത്രക്കാർ മാത്രമാകണം, നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസമുണ്ടാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com