മദ്യം പാഴ്‌സലായി നല്‍കാം; ഷാപ്പുകളില്‍ കള്ളും ആഹാരവും വിതരണം ചെയ്യാം; ക്ലബുകളില്‍ മദ്യവും ഭക്ഷണവുമാവാം 

ബാറുകളില്‍ മദ്യവിതരണത്തിനും ആഹാരവിതരണത്തിനും ഈ നിബന്ധനകള്‍ ബാധകമാണ്
മദ്യം പാഴ്‌സലായി നല്‍കാം; ഷാപ്പുകളില്‍ കള്ളും ആഹാരവും വിതരണം ചെയ്യാം; ക്ലബുകളില്‍ മദ്യവും ഭക്ഷണവുമാവാം 

തിരുവനന്തപുരം: ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന നിലയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാര്‍സല്‍ സര്‍വീസിനായി തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാറുകളില്‍ മദ്യവിതരണത്തിനും ആഹാരവിതരണത്തിനും ഈ നിബന്ധനകള്‍ ബാധകമാണ്. ക്ലബുകളില്‍ ഒരുസമയത്ത് 5 ആളില്‍ അധികമുണ്ടാവരുത്. മെമ്പര്‍മാര്‍ക്ക് മദ്യമോ ആഹാരമോ വിതരണം ചെയ്യും. ടെലഫോണ്‍ ബുക്കിങ് അനുയോജ്യമായ മറ്റ് മാര്‍ഗങ്ങളോ സ്വീകരിക്കണം. ക്ലബുകളില്‍ മെമ്പര്‍മാരല്ലാത്തവര്‍ക്ക് പ്രവേശനമില്ല. കള്ളുഷാപ്പുകളില്‍ കള്ളും ആഹാരവും വിതരണം ചെയ്യാം.

മാളുകളല്ലാത്ത ഷോപ്പിങ് കോംപ്ലക്‌സുകള്‍ക്ക് അന്‍പത് ശതമാനം തുറന്ന് പ്രവര്‍ത്തിക്കാം. ആ വ്യവസ്ഥയിലാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കുക. ഏത് ദിവസം ഏത് കട തുറക്കാമെന്ന് ആ ഷോപ്പിങ് കോംപ്ലക്‌സിലെ ബന്ധപ്പെട്ടവര്‍ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തീരുമാനിക്കാം. ബാര്‍ബര്‍ ഷാപ്പുകള്‍ എസി സംവിധാനം ഒഴിവാക്കി ഹെയര്‍കട്ടിങ്. ഹെയര്‍ ഡ്രസിങ്‌സ് ഷേവിങ് പണികള്‍ ചെയ്യാം. ഒരേസമയം രണ്ട് പേര്‍ക്ക് മാത്രമാണ് അനുമതി. ഒരേ ടവര്‍ ഉപയോഗിക്കാന്‍ പലര്‍ക്കായി പാടില്ല. കസ്റ്റമര്‍ തന്നെ ടവല് കൊണ്ടവരണം. ഫോണില്‍ അപ്പോയിന്‍മെന്റ് എടുക്കുന്ന സ്വഭാവം സ്വീകരിക്കണം.

മേയ് 31 വരെ കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. പൊതുമാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ചില നിയന്ത്രണങ്ങള്‍ വരുത്തും സ്‌കൂള്‍, കോളജ്, ട്രെയിനിങ് സെന്റര്‍ ഇവയൊന്നും അനുവദിക്കില്ല. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോല്‍സാഹിപ്പിക്കും. നിബന്ധനകളോടെ അനുവദിക്കുന്ന കാര്യങ്ങള്‍- ജില്ലയ്ക്ക് അകത്ത് പൊതുഗതാഗതം, സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം യാത്രക്കാര്‍ മാത്രമാകണം, നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസ്സമുണ്ടാകില്ല.

അന്തര്‍ ജില്ലാ യാത്രകളില്‍ പൊതുഗതാഗതം ഉണ്ടാകില്ല. അല്ലാത്ത യാത്രകള്‍ ആകാം. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും ഇത്. ഇതിന് പാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് മതി. കോവിഡ് 19 നിര്‍വ്യാപന പ്രവ!!ൃത്തിയിലുള്ളവര്‍, അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സമയ പരിധി ഇല്ല. ഇലക്ട്രീഷ്യന്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ ട്രേഡ് ലൈസന്‍സ് കരുതണം. സമീപത്തല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യത്തിന് യാത്ര ചെയ്യുന്നതിന് പൊലീസ് സ്‌റ്റേഷനില്‍നിന്നോ, കലക്ടറില്‍നിന്നോ അനുമതി വേണം. ജോലി ആവശ്യത്തിന് സ്ഥിരമായി ദൂരമുള്ള ജില്ലകളിലേക്ക് പോകുന്നവര്‍ പ്രത്യേക യാത്രാ പാസ് കലക്ടറില്‍നിന്നോ പൊലീസ് മേധാവിയില്‍നിന്നോ നേടണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com