രോഗാവസ്ഥയോ പോസിറ്റീവ് ഫലമോ പറഞ്ഞാല്‍ ആരും ശിക്ഷിക്കാന്‍ പോകുന്നില്ല; വേറിട്ട കുറിപ്പുമായി ജില്ലാ കലക്ടര്‍

ദയവായി കാര്യം തുറന്നു പറയാതെ നാട്ടില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിന് നമ്മള്‍ കാരണം ആവരുത്
രോഗാവസ്ഥയോ പോസിറ്റീവ് ഫലമോ പറഞ്ഞാല്‍ ആരും ശിക്ഷിക്കാന്‍ പോകുന്നില്ല; വേറിട്ട കുറിപ്പുമായി ജില്ലാ കലക്ടര്‍

കൊല്ലം: ആരോടും അവരുടെ ലക്ഷണം പറയാതെ വരുന്ന രോഗികളുടെ എണ്ണം ആണ് സംസ്ഥാനത്ത് കൂടി വരുന്നതെന്ന് കൊല്ലം ജില്ലാ കലക്ടര്‍. ഇന്ന് ജില്ലയില്‍ പോസറ്റീവ് ആയവരുടെ സഞ്ചാരപഥം പുറത്തുവിട്ടാണ് കലക്ടറുടെ കുറിപ്പ്.

ലക്ഷണമോ രോഗാവസ്ഥയോ പോസിറ്റീവ് ഫലമോ പറഞ്ഞാല്‍ ആരും ശിക്ഷിക്കാന്‍ പോകുന്നില്ല.പകരം ഒരുപാട് പേര്‍ക്കു രോഗപകര്‍ച്ച ഉണ്ടാവുന്നതില്‍ നിന്നും ഒരു പക്ഷെ മരണത്തില്‍ നിന്നും പോലും തുറന്നു പറയുന്നത് കൊണ്ടു രക്ഷിക്കാന്‍ അതു ഉപകരിച്ചേക്കുമെന്നും കുറിപ്പില്‍ പറയുന്നു.

ദയവായി കാര്യം തുറന്നു പറയാതെ നാട്ടില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിന് നമ്മള്‍ കാരണം ആവരുത്. രോഗികളെ അവരെ ആ രീതിയില്‍ തന്നെ കാണുവാനും ആവും വിധം അവര്‍ക്ക് വേണ്ട എല്ലാ ചികിത്സയും സുരക്ഷയും ഉറപ്പാക്കാനും തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
അതിനു, രോഗികളും പകര്‍ച്ച സാധ്യത ഉള്ളവരും ബാക്കി മുഴുവന്‍ ജനങ്ങളും കൂടുതല്‍ സഹകരിക്കുകയും വേണമെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com