വ്യാജ പ്രൊഫൈൽ വഴി പതിവായി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചു; 25കാരൻ പിടിയിൽ

വ്യാജ പ്രൊഫൈൽ വഴി പതിവായി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചു; 25കാരൻ പിടിയിൽ
വ്യാജ പ്രൊഫൈൽ വഴി പതിവായി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചു; 25കാരൻ പിടിയിൽ

മലപ്പുറം: വ്യാജ പ്രൊഫൈലുണ്ടാക്കി ഫെയ്സ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് അറസ്റ്റിൽ. പെരുവള്ളൂർ പറമ്പിൽപീടിക വടക്കീൽമാട് പുറായിൽ ആഷിഫ് (25) ആണ് പിടിയിലായത്. തേഞ്ഞിപ്പലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സ്ത്രീകളുടെ പേരിൽ ഫെയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കി പെൺകുട്ടികളെ സൗഹൃദ പട്ടികയിലാക്കുകയും മെസഞ്ചറിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുകയുമാണ് ഇയാളുടെ രീതി. 

ആഷിഫിനെതിരെ കാലിക്കറ്റ് സർവകലാശാലയിലെ ഒരു അധ്യാപികയും ഗവേഷണ വിദ്യാർഥിനിയും ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ് നടപടി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com