സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോട്ടുകള്‍; കണ്ണൂരില്‍ 3, കോട്ടയത്ത് 1
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th May 2020 05:20 PM |
Last Updated: 19th May 2020 05:20 PM | A+A A- |
തിരുവനന്തപുരം: സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്ത്. കോട്ടയത്ത് കോരിത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ഇതില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് പിണറായി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരുടെയും ഫലം നെഗറ്റീവായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസറ്റീവായവരില്‍ കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതമാണ് പോസറ്റീവ് ആയത്.
ഇന്ന് രോഗം സ്ഥീരികരിച്ച 12 പേരും പുറത്തുനിന്നും എത്തിയവരാണ്. ഇതില്‍ നാല് പേര്‍ വിദേശത്തുനിന്നും 8 പേരില്‍ ആറ് പേര്‍ മഹാരാഷ്ട്രിയല്‍നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും മറ്റൊരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതുവരെ സംസ്ഥാനത്ത് 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
142 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 72000പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ മാത്രം 71545 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 46958 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 45, 527 ഫലങ്ങള്‍ നെഗറ്റീവായി.