ഇനി മുടി വെട്ടാം ; ബാര്‍ബര്‍ഷോപ്പുകള്‍ നാളെ മുതല്‍ ; ഡിസ്‌പോസബിള്‍ ടവ്വലും

ബ്യൂട്ടിപാര്‍ലറുകളും നാളെ മുതല്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ് എന്നീ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ
ഇനി മുടി വെട്ടാം ; ബാര്‍ബര്‍ഷോപ്പുകള്‍ നാളെ മുതല്‍ ; ഡിസ്‌പോസബിള്‍ ടവ്വലും

കൊച്ചി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട ബാര്‍ബര്‍ഷോപ്പുകള്‍ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. നിലവില്‍ മുടി വെട്ടാനും ഷേവിങ്ങിനും മാത്രമാണ് അനുമതി. ബ്യൂട്ടിപാര്‍ലറുകളും നാളെ മുതല്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ് എന്നീ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ. 

ഒരേ സമയം കടകള്‍ക്കുള്ളില്‍ രണ്ടു പേരെയേ അനുവദിക്കൂ. കസേരകളിലും മറ്റും ഇതിനുള്ള ക്രമീകരണം വരുത്തും. ഓരോ മുടിവെട്ടിനുശേഷവും കസേരകളുടെ ഹാന്‍ഡ് റെസ്റ്റ്, ഉപകരണങ്ങള്‍ എന്നിവയെല്ലാം അണുവിമുക്തമാക്കും. കടകള്‍ക്കു മുന്‍പില്‍ കൈ കഴുകാനുള്ള സൗകര്യങ്ങളും സാനിറ്റൈസറും ഒരുക്കും. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടവ്വല്‍ കൊണ്ടുവരാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടാനാണ് കടയുടമകളുടെ തീരുമാനം.

അതിനിടെ ഉപയോക്താക്കള്‍ക്കായി ആലുവയില്‍ ഡിസ്‌പോസബിള്‍ ടവ്വല്‍ തയാറാക്കി. 20 രൂപയാണ് വില. ഇത് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുമെന്ന് ആലുവയിലെ ക്ലാസിക് സലൂണ്‍ ഉടമ പ്രകാശ് പറഞ്ഞു. കടകള്‍ 2 മാസത്തിലേറെയായി അടച്ചിട്ടിരുന്നതിനാല്‍ കോസ്മറ്റിക് ഉല്‍പന്നങ്ങള്‍ പലതും ഉപയോഗശൂന്യമായതായി ബാര്‍ബര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com