കടുവയെ പിടിക്കാനെത്തി ; കണ്ടെത്തിയത് പട്ടിയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനെ

കടുവയെ കാട് കയറ്റാൻ എത്തി വടശേരിക്കരയിൽ ക്യാംപ് ചെയ്യുന്ന ദ്രുതകർമസേനയാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്
കടുവയെ പിടിക്കാനെത്തി ; കണ്ടെത്തിയത് പട്ടിയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനെ

പത്തനംതിട്ട : പത്തനംതിട്ടയിൽ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പടർത്തിയ കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അതിനിടെ കടുവയെ തെരഞ്ഞ് ഇറങ്ങിയ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത് പട്ടിയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനെ. 

വടശേരിക്കര –ചിറ്റാർ റോഡിനോട് ചേർന്ന് പേഴുംപാറ ജംക്‌ഷന് 100 മീറ്റർ അകലെ ഇന്നലെ രാവിലെ 8ന് ആയിരുന്നു സംഭവം. കടുവയെ കാട് കയറ്റാൻ എത്തി വടശേരിക്കരയിൽ ക്യാംപ് ചെയ്യുന്ന ദ്രുതകർമസേനയാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. 

നിർത്താതെയുള്ള കുര കേട്ട് എത്തിയ സമീപവാസികളാണ് പട്ടിയെ വരിഞ്ഞു മുറുക്കി കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. അവർ അറിയിച്ചതനുസരിച്ചാണ് ദ്രുതകർമസേന എത്തിയത്. പട്ടിയെ മോചിപ്പിച്ച ശേഷം പാമ്പിനെ പിടികൂടി അവർ ചാക്കിലാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com