കോവിഡ് പ്രതിരോധത്തിലെ 'കേരള മോഡൽ' ; ബിബിസിയിൽ അതിഥിയായി മന്ത്രി ശൈലജ  ( വീഡിയോ)

തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് ബിബിസി വേൾഡ് ന്യൂസിൽ മന്ത്രി അതിഥിയായി എത്തിയത്
കോവിഡ് പ്രതിരോധത്തിലെ 'കേരള മോഡൽ' ; ബിബിസിയിൽ അതിഥിയായി മന്ത്രി ശൈലജ  ( വീഡിയോ)

തിരുവനന്തപുരം: കോവിഡ് ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച മുന്നേറ്റം ബിബിസി ചാനലുമായി പങ്കുവെച്ച് സംസ്ഥാന ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് ബിബിസി വേൾഡ് ന്യൂസിൽ മന്ത്രി അതിഥിയായി എത്തിയത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു.

ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ടുചെയ്തപ്പോൾത്തന്നെ സംസ്ഥാനത്തും പ്രത്യേക കൺട്രോൾ റൂ തുറന്ന് മുന്നൊരുക്കങ്ങൾ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിൽ രോഗനിർണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. രോഗലക്ഷണമുള്ളവരെ പ്രത്യേകം ക്വാറന്റീൻ ചെയ്തു. സ്രവസാംപിൾ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാൽ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് കേരളം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധപ്രവർത്തനങ്ങളിൽ വാഷിങ്ടൺ പോസ്റ്റ് അടക്കം നിരവധി അന്തർദേശീയ മാധ്യമങ്ങൾ കേരളത്തെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പാകിസ്ഥാൻ പത്രമായ ഡോണിലും കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com