ട്യൂഷന്‍ സെന്ററുകള്‍ തുറക്കരുത്; ഓണ്‍ലൈന്‍ ക്ലാസുകളാകാം, തട്ടുകടകളില്‍ ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കരുത്

ഫോട്ടോ സ്റ്റുഡിയോകള്‍, ഇരു നിലയുള്ള ടെക്‌സറ്റയില്‍ സ്ഥാപനങ്ങള്‍, സത്ര ഹോള്‍സെയില്‍ സ്ഥപാനങ്ങള്‍ എന്നിവ തുറക്കാം. എന്നാല്‍ കുട്ടികളെയും കൂട്ടി ഷോപ്പിങ്ങിന് പോകരുത്. 
ട്യൂഷന്‍ സെന്ററുകള്‍ തുറക്കരുത്; ഓണ്‍ലൈന്‍ ക്ലാസുകളാകാം, തട്ടുകടകളില്‍ ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കരുത്


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതുവരെ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പകരം ഓണ്‍ലൈന്‍ ട്യൂഷന്‍ നടത്താം. പരീക്ഷകള്‍ നടത്താനായി ബസ് സംവിധാനം ഒരുക്കും. 

തട്ടുകടകളില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കരുത്. പാഴ്‌സല്‍ മാത്രമേ നല്‍കാന്‍ പാടുള്ളു. ഫോട്ടോ സ്റ്റുഡിയോകള്‍, ഇരു നിലയുള്ള ടെക്‌സറ്റയില്‍ സ്ഥാപനങ്ങള്‍, സത്ര ഹോള്‍സെയില്‍ സ്ഥപാനങ്ങള്‍ എന്നിവ തുറക്കാം. എന്നാല്‍ കുട്ടികളെയും കൂട്ടി ഷോപ്പിങ്ങിന് പോകരുത്. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥീരികരിച്ച 12 പേരും പുറത്തുനിന്നും എത്തിയവരാണ്. ഇതില്‍ നാല് പേര്‍ വിദേശത്തുനിന്നും 8 പേരില്‍ ആറ് പേര്‍ മഹാരാഷ്ട്രിയല്‍നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും മറ്റൊരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതുവരെ സംസ്ഥാനത്ത് 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

142 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 72000പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ മാത്രം 71545 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 46958 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 45, 527 ഫലങ്ങള്‍ നെഗറ്റീവായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com