തിരുവനന്തപുരം 499, എറണാകുളം 206, കൊല്ലം 208,.... കെഎസ്ആര്‍ടിസി ബസുകള്‍ നാളെ നിരത്തില്‍; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം 499, എറണാകുളം 206, കൊല്ലം 208,.... കെഎസ്ആര്‍ടിസി ബസുകള്‍ നാളെ നിരത്തില്‍; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: നാലാംഘട്ട ലോക്ക്ഡൗണിലെ ഇളവുകളുടെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകള്‍ നാളെമുതല്‍ സര്‍വീസ് തുടങ്ങും.
ജില്ലാ അടിസ്ഥാനത്തിലാണ് നിയന്ത്രണ വിധേയമായി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. 14 ജില്ലകളിലായി 1850 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പ്രതിദിനം നടത്തും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി പുറത്തുവിട്ടു.

മാര്‍ഗനിര്‍ദേശങ്ങള്‍


രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് സര്‍വീസുകള്‍
യാത്രക്കാരുടെ ബാഹുല്യവും ആവശ്യകതയും അനുസരിച്ച് മാത്രം സര്‍വീസ്
ബസ്സിന്റെ പിറക് വശത്തു കൂടി മാത്രം യാത്രക്കാര്‍ക്ക് കയറാം
മുന്‍ വാതിലിലൂടെ മാത്രം പുറത്തിറങ്ങാന്‍ അനുവദിക്കും
ഓര്‍ഡിനറിയായി മാത്രം സര്‍വീസുകള്‍ നടത്തും
യാത്രക്കാര്‍ മുഖാവരണം ധരിക്കണം
സാമൂഹിക അകലം പാലിക്കണം
സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ ബസ്സിനകത്ത് പ്രവേശിക്കാവൂ.

ജില്ല തിരിച്ചുള്ള കണക്ക്


തിരുവനന്തപുരം - 499
കൊല്ലം - 208
പത്തനംതിട്ട - 93
ആലപ്പുഴ - 122
കോട്ടയം -102
ഇടുക്കി - 66
എറണാകുളം - 206
തൃശൂര്‍ - 92
പാലക്കാട് - 65
മലപ്പുറം - 49
കോഴിക്കോട് - 83
വയനാട് - 97
കണ്ണൂര്‍ - 100
കാസര്‍ഗോഡ് - 68
കെഎസ്ആര്‍ടിസി ബസ്സുകളിലെ യാത്രാ നിരക്കില്‍ 50% വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും. നിലവിലുള്ള റൂട്ടുകളില്‍ മാത്രമാണ് സര്‍വീസ് അനുവദിച്ചിട്ടുള്ളത്. ഓരോ യൂണിറ്റുകളും സര്‍വീസ് നടത്തുന്ന റൂട്ടുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തും.

പ്രതിദിനം ആകെ അഞ്ച് ലക്ഷം കിലോമീറ്റര്‍ ദൂരം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തേണ്ടി വരുമെന്നാണ് കരുതുന്നത്. പത്തനം തിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദൂരം ബസ് സര്‍വീസ് ഉണ്ടാവുക. 2,20,888 കിലോമീറ്റര്‍ ദൂരമാവും പത്തനം തിട്ടയില്‍ കെഎസ്ആര്‍ടിസ് ബസ്സുകള്‍ ഓടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com