പാലക്കാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 23 കാരന്; മെയ് 17ന് മാലിയില്‍ നിന്നെത്തി

മെയ് 17 ന് മാലിദ്വീപില്‍ നിന്നും ഐ.എന്‍.എസ്  ജലാശ്വ എന്ന കപ്പലില്‍  കൊച്ചിയില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു 
പാലക്കാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 23 കാരന്; മെയ് 17ന് മാലിയില്‍ നിന്നെത്തി

കൊച്ചി:  കോവിഡ് ബാധിച്ച് എറണാകുളം ജില്ലയില്‍ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 കാരന്‍.  മെയ് 17 ന് മാലിദ്വീപില്‍ നിന്നും ഐ.എന്‍.എസ്  ജലാശ്വ എന്ന കപ്പലില്‍  കൊച്ചിയില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്  അന്ന് തന്നെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.    

ജില്ലയില്‍    ഇന്ന് 587 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 288 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4724 ആയി. ഇതില്‍ 72  പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും 4652  പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.

16 പേരെയാണ് പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ്  5, സ്വകാര്യ ആശുപത്രികള്‍   11 എന്നിങ്ങനെയാണ്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 14  പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ്  8 സ്വകാര്യ ആശുപത്രി 6  എന്നിങ്ങനെയാണ്. 

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 42  ആണ്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8  ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ്  7, സ്വകാര്യ ആശുപത്രി  1 എന്നിങ്ങനെയാണ്.    എറണാകുളം 3, മലപ്പുറം 1, പാലക്കാട് 2,കൊല്ലം 1,ഉത്തര്‍പ്രദേശ് 1 എന്നിങ്ങനെ.ായമ്

 84 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 24 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 119 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്  .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com