പ്രവാസികള്‍ക്ക് കെഎസ്എഫ്ഇ വായ്പ പദ്ധതി; ചെറുകിട വ്യാപാരികള്‍ക്ക് ഒരുലക്ഷം വരെ വായ്പ; വ്യാപാരികള്‍ക്ക് ഗ്രൂപ്പ് വായ്പ

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളീയരെ സഹായിക്കാന്‍ ഒരുലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ പദ്ധതി കെഎസ്എഫ്ഇ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
പ്രവാസികള്‍ക്ക് കെഎസ്എഫ്ഇ വായ്പ പദ്ധതി; ചെറുകിട വ്യാപാരികള്‍ക്ക് ഒരുലക്ഷം വരെ വായ്പ; വ്യാപാരികള്‍ക്ക് ഗ്രൂപ്പ് വായ്പ

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളീയരെ സഹായിക്കാന്‍ ഒരുലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ പദ്ധതി കെഎസ്എഫ്ഇ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യനാല് മാസത്തേക്ക് പലിശനിരക്ക് മൂന്ന് ശതമാനം മാത്രമായിരിക്കും. തുടര്‍ന്ന് സാധാരണനിലയിലാകും. 

നോര്‍ക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്കും ഇതേസഹായം ലഭിക്കും. പ്രവാസി ചിട്ടിയില്‍ അംഗമായവര്‍ക്ക് മൂന്ന് ശതമാനം പലിശനിരക്കില്‍     ഒന്നരലക്ഷം വരെ വായ്പ നല്‍കും. പതിനായിരം രൂപവരെ യുള്ള സ്വര്‍ണപണയവായ്പ, നിലവിലുള്ള പലിശനിരക്കില്‍ ഒരുശതമാനം കുറച്ച് 8.5 ശതമാനം പലിശനിരക്കില്‍ ലഭ്യമാക്കും. ചെറുകിട വ്യാപാരികള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ നല്‍കും. കാലാവധി 24 മാസം എന്നരീതിയിലാണ് നല്‍കുക. 11.5 ശതമാമാണ് പലിശനിരക്ക്. എഫ്ബി ബാങ്ക്ഗ്യാരന്റി സ്വര്‍ണം ഈട് നല്‍കുന്നവര്‍ക്ക് 10,5 ശതമാനം പലിശയാകും ഈടാക്കുക. 

വ്യാപാരികള്‍ക്ക് രണ്ടുവര്‍ഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പ നല്‍കും. ഓരോ ഗ്രൂപ്പിലും 20 പേര്‍ മാത്രമാണ് ഉണ്ടാവുക. എല്ലാമാസവും നിശ്ചിത തുക അടയ്ക്കണം. നാല് മാസത്തിന് ശേഷം ചിട്ടിവായ്പ പദ്ദതി തുക മുന്‍കൂറായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍ ഡിൈവഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു നടപടികള്‍ വിശദീകരിക്കും. നാട്ടിലേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്ന മുറയ്ക്ക് അവര്‍ക്കു തിരിച്ചു പോകാം. കോഴിക്കോടുനിന്നും ഒഡീഷയിലേക്ക് സൈക്കിളില്‍ പോകാന്‍ ശ്രമിച്ചവരെ തിരികെ എത്തിച്ചു. മാസ്‌ക് ധരിക്കാത്ത 2036 സംഭവം റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ചതിന് 16 കേസ്. നീറ്റ് പരീക്ഷ ജൂൈല 26ന് നടത്തും. യാത്രാ വിലക്കുള്ളതിനാല്‍ പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. യുഎഇയിലും മറ്റും പരീക്ഷാ കേന്ദ്രം തുടങ്ങണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാസികള്‍ക്ക് മൂന്നു ശതമാനം പലിശ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പ കെഎസ്എഫ്ഇ വഴി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com