മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

അറ്റകുറ്റപ്പണികള്‍ക്കായി മെയ് 20 മുതല്‍ 23 വരെ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍
മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: അറ്റകുറ്റപ്പണികള്‍ക്കായി മെയ് 20 മുതല്‍ 23 വരെ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്.  ജലനിരപ്പ് 50 സെന്റീമീറ്റര്‍ വരെ ഉയരുന്നതിനുള്ള സാധ്യത ഉള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാര്‍, വടശേരിക്കര, റാന്നി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി വൈദ്യുതി ഉത്പാദനത്തിന് ശേഷം ജലം മണലിപ്പുഴയിലേക്ക് തുറന്നു വിടുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ എഴ് മണിക്കു ഡാമിന്റെ റിവര്‍ സ്ലൂയിസ് തുറന്ന് വൈദ്യുതി ഉത്പാദനം നടത്തും. ഉത്പാദന ശേഷം വരുന്ന ജലം നിയന്ത്രിത അളവില്‍ മണലിപ്പുഴയിലേയ്ക്ക് തുറന്നു വിടും.

വെള്ളം തുറന്നുവിടുന്നതോടെ മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍, പുഴയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, മറ്റ് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com