മന്ത്രി മൊയ്തീനും നിരീക്ഷണത്തില്‍ പോകണം; ക്വാറന്റൈനില്‍ നിരാഹാര സമരവുമായി ടി എന്‍ പ്രതാപനും അനില്‍ അക്കരയും 

അനില്‍ അക്കര പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച എ സി മൊയ്തീന്‍ ക്വാറന്റൈന്‍ പോകേണ്ടെന്നും പൊതു പരിപാടികള്‍ ഒഴിവാക്കിയാല്‍ മതിയെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം
മന്ത്രി മൊയ്തീനും നിരീക്ഷണത്തില്‍ പോകണം; ക്വാറന്റൈനില്‍ നിരാഹാര സമരവുമായി ടി എന്‍ പ്രതാപനും അനില്‍ അക്കരയും 

തൃശൂര്‍: മന്ത്രി എ സി മൊയ്തീന് ക്വാറന്റൈന്‍ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിന് എതിരെ ക്വാറന്റൈനില്‍ നിരാഹാര സമയവുമായി ടി എന്‍ പ്രതാപന്‍ എംപിയും അനില്‍ അക്കര എംഎല്‍എയും. എംപി വീട്ടിലും എംഎല്‍എ ഓഫീസിലുമാണ് നിരാഹാര സമരം നടത്തുന്നത്. 

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ പാസ്സിലാതെ എത്തിയവരെ കയറ്റിവിടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരത്തില്‍ കോവിഡ് ബാധിതന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. 

അനില്‍ അക്കര പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച എ സി മൊയ്തീന്‍ ക്വാറന്റൈന്‍ പോകേണ്ടെന്നും പൊതു പരിപാടികള്‍ ഒഴിവാക്കിയാല്‍ മതിയെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇതിനെതിരെയാണ്‌
കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് അഞ്ചുമണിവരെ ഉപവാസ സമരം നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com