മാറ്റമില്ലാതെ മഹാരാഷ്ട്ര; ഇന്ന് 2,100 പേര്‍ക്ക് കോവിഡ്; മുംബൈയില്‍ മാത്രം 800 പേര്‍ മരിച്ചു

സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 37,158 ആയെന്ന് ആരോഗ്യമന്ത്രി
മാറ്റമില്ലാതെ മഹാരാഷ്ട്ര; ഇന്ന് 2,100 പേര്‍ക്ക് കോവിഡ്; മുംബൈയില്‍ മാത്രം 800 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 37,000 കടന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 2,100 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 37,158 ആയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. 

മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 22,000 കടന്നു. ഇന്ന് മാത്രം 1,411 പേരാണ് രോഗബാധിതര്‍. ചൊവ്വാഴ്ച മാത്രം 43 പേരാണ് മരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 800ആയി. 

ധാരാവിയില്‍ ഇന്ന് 26 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ധാരവിയില്‍ മാത്രം 1,353 രോഗികളായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com