സംസ്ഥാനത്ത് ജ്വല്ലറികള്‍ നാളെ മുതല്‍ തുറക്കും

കടകളും സ്വര്‍ണാഭരണങ്ങളും പൂര്‍ണമായി അണുവിമുക്തമാക്കും. സര്‍ക്കാര്‍ നല്‍കിയ സുരക്ഷാമാര്‍ഗരേഖ പൂര്‍ണമായി പാലിച്ചാകും പ്രവര്‍ത്തനം
സംസ്ഥാനത്ത് ജ്വല്ലറികള്‍ നാളെ മുതല്‍ തുറക്കും

കൊച്ചി: സംസ്ഥാനത്ത് ജ്വല്ലറികള്‍ നാളെ തുറക്കുമെന്ന് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍. കടകളും സ്വര്‍ണാഭരണങ്ങളും പൂര്‍ണമായി അണുവിമുക്തമാക്കും. സര്‍ക്കാര്‍ നല്‍കിയ സുരക്ഷാമാര്‍ഗരേഖ പൂര്‍ണമായി പാലിച്ചാകും പ്രവര്‍ത്തനം. ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കണം. സാനിറ്റൈസറും നല്‍കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. 

ഷോപ്പിങ് കോംപ്ലെക്‌സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാന്‍ ഇന്നലെ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു.  ഏതൊക്കെ കടകള്‍ തുറക്കണം എന്നത് സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് അവയുടെ അനുമതിയോടെ തീരുമാനിക്കം.

ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഹെയര്‍ കട്ടിങ്, ഷേവിങ് ജോലികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാം. ഒരു സമയം രണ്ടിലധികം പേര്‍ അവിടെ കാത്തുനില്‍ക്കാന്‍ പാടില്ല. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കരുത്. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുപോകുന്നതാണ് ഉത്തമം. ഫോണില്‍ അപ്പോയിന്‍മെന്റ് എടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം.

റസ്‌റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ ഭക്ഷണവിതരണം നടത്താം. എന്നാല്‍ പത്തുവരെ ഓണ്‍ലൈന്‍ ഹോം ഡെലിവിറി അനുവദിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com