ഇപ്പോഴത്തെ തോതില്‍ രോഗികള്‍ കൂടിയാല്‍ ഗുരുതരസാഹചര്യം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണം 

കോവിഡ് വ്യാപനം തടയുന്നതിനായി കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണിണിണിതെന്ന് മുഖ്യമന്ത്രി
ഇപ്പോഴത്തെ തോതില്‍ രോഗികള്‍ കൂടിയാല്‍ ഗുരുതരസാഹചര്യം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണം 


തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണിണിണിതെന്ന് മുഖ്യമന്ത്രി. രോഗികളുടെ വര്‍ധന മനസ്സിലാക്കി കൊണ്ടാണ് രോഗനിര്‍വ്യാപന പദ്ധതി തയാറാക്കിയിട്ടുള്ളത്. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതല്‍ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഹോം ക്വാറന്റീന്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധപ്പെടുന്നതിന് ആവശ്യമായ വൊളന്റിയര്‍മാര്‍ വാര്‍ഡുതല സമിതിക്കുണ്ടാവണം. ചുരുക്കം ചില സ്ഥലങ്ങളില്‍ വാര്‍ഡ് തല സമിതി ഉദ്ദേശിച്ച രീതിയില്‍ ഫലപ്രദമല്ലെന്ന് പരാതിയുണ്ട്. പഞ്ചായത്ത് സമിതി ഇതു കണ്ടെത്തി പരിഹരിക്കണം. പുറത്തുനിന്നു വരുന്നവരില്‍ ചിലര്‍ക്കു രോഗമുണ്ടാകാം. അവര്‍ക്ക് അസുഖം വന്നത് അവരുടെ കുറ്റമല്ല. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്കു രോഗം വരാതിരിക്കാനാണു ശ്രദ്ധിക്കേണ്ടത്. അവരുടെ കൂടി നാടായ ഇവിടേക്കു വരുമ്പോള്‍ ആരും തടസ്സം നില്‍ക്കരുത്. പെറ്റമ്മയുടെ അടുത്തേക്കു വരാന്‍, സ്വന്തം നാട്ടിലേക്ക് വരാന്‍ ഏവരും ആഗ്രഹിക്കില്ലേ? ഇങ്ങനെ പുറത്തുനിന്നു വരുന്നവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണത്തില്‍ കഴിയുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണം. 

നമ്മുടെ നാടും ജനങ്ങളും ഈ മഹാമാരിയെ നേരിടാന്‍ ഒന്നിച്ചു നില്‍ക്കണം. ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ സ്ഥാപനങ്ങളുടേയോ മാത്രം ഉത്തരവാദിത്തമല്ല രോഗവ്യാപനം തടയുകയെന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com