കൊച്ചിയില്‍ രണ്ട് പേരെ പെട്രോളൊഴിച്ച ശേഷം ഡ്രൈവര്‍ തീകൊളുത്തി മരിച്ചു

വടുതലയില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം വടുതലയില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് ആത്മഹത്യ ചെയ്തത്.

തീ കൊളുത്തി ആത്മഹത്യ ചെയ്യും മുന്‍പ് മറ്റു രണ്ടു പേരുടെ ദേഹത്ത് കൂടി ഫിലിപ്പ് പെട്രോള്‍ ഒഴിച്ചിരുന്നുവെങ്കിലും ഇവ!ര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊച്ചി പച്ചാളത്തെ ഷണ്‍മുഖം റോഡില്‍ വച്ചാണ് സംഭവം. 

ഷണ്‍മുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റേയും കടയില്‍ സാധനം വാങ്ങാനെത്തിയ മറ്റൊരാളുടേയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ പങ്കജാക്ഷനേയും മറ്റൊരാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com