മൊബൈല്‍ ഫോണ്‍ വൈറസ് വ്യാപനത്തിനു കാരണമാവും, ഹെഡ് സെറ്റ് ഉപയോഗിക്കുക;  ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

മൊബൈല്‍ ഫോണ്‍ വൈറസ് വ്യാപനത്തിനു കാരണമാവും, ഹെഡ് സെറ്റ് ഉപയോഗിക്കുക;  ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
മൊബൈല്‍ ഫോണ്‍ വൈറസ് വ്യാപനത്തിനു കാരണമാവും, ഹെഡ് സെറ്റ് ഉപയോഗിക്കുക;  ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോവിഡ് 19 പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം. മൊബൈല്‍ഫോണുകള്‍ വഴി കോവിഡ് പകരാന്‍ സാധ്യത കൂടുതലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്. 

ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കാനാകില്ല. വായയോടും മുഖത്തോടും ചേര്‍ത്ത് ഉപയോഗിക്കുന്നതിനാല്‍ മൊബൈല്‍ഫോണിന് പുറത്ത് വൈറസ് തങ്ങിനില്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൈകളുടെ ഉള്‍ഭാഗം കൊണ്ട് ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ ഓരോ പ്രാവശ്യവും കഴുകാന്‍ സാധ്യമല്ലാത്തതിനാല്‍ കൈകള്‍ നന്നായി കഴുകിയതുകൊണ്ടോ സാനിറ്റൈസര്‍ ഉപയോഗിച്ചതുകൊണ്ടോ മാത്രം കാര്യമില്ല. അതിനാല്‍ കൈകള്‍ ശുചിയാക്കുന്നത് പോലെ മൊബൈല്‍ ഫോണുകളും ശുചിയാക്കണം. 

പരമാവധി വയര്‍ലെസ് ഹെഡ്‌സെറ്റ് ഉപയോഗിച്ചോ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചോ സംസാരിക്കാനും മൊബൈല്‍ഫോണ്‍ കൈമാറി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com