കെഎസ്ആര്‍ടിസിക്ക് ആദ്യദിനത്തില്‍ നഷ്ടം അറുപത് ലക്ഷം രൂപ; വരുമാനം 35 ലക്ഷം

നേരത്തെ, കെഎസ്ആര്‍ടിസിക്ക് പ്രതിദിനം നാല്‍പ്പത് ലക്ഷം രൂപയുടെ പുറത്ത് നഷ്ടം സംഭവിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീശന്ദ്രന്‍ പറഞ്ഞിരുന്നു. 
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസിക്ക് ആദ്യ ദിന നഷ്ടം അറുപത് ലക്ഷം രൂപ. ഒരു കിലോമീറ്ററിന് 16 രൂപ 64 പൈസ കളക്ഷന്‍ കിട്ടിയപ്പോള്‍, 25 രൂപ 68 പൈസ ചെലവായി. ഇന്ധനച്ചെലവില്‍ 25 ലക്ഷം രൂപയാണ് നഷ്ടം. 

നേരത്തെ, കെഎസ്ആര്‍ടിസിക്ക് പ്രതിദിനം നാല്‍പ്പത് ലക്ഷം രൂപയുടെ പുറത്ത് നഷ്ടം സംഭവിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീശന്ദ്രന്‍ പറഞ്ഞിരുന്നു. 

1319 ബസുകളാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. 2, 12,310 കിലോമീറ്റര്‍ സര്‍വീസ് നടത്തി. 35,32,465 രൂപയാണ് വരുമാനം ലഭിച്ചത്. ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസം മിക്ക സര്‍വീസുകളും ആളില്ലാതെയാണ് നടത്തിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com