ജനശതാബ്ദിക്ക് പുറമെ മം​ഗളയും നേത്രാവതിയും ജൂൺ മുതൽ ഓടും ; ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ

ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചർച്ചക്ക് ശേഷമാണ് ട്രെയിൻ സർവീസ് പുനഃരാരംഭിക്കാൻ തീരുമാനിച്ചതെന്ന്  റെയിൽവേ മന്ത്രാലയം
ജനശതാബ്ദിക്ക് പുറമെ മം​ഗളയും നേത്രാവതിയും ജൂൺ മുതൽ ഓടും ; ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ

ന്യൂഡൽഹി: ലോക്ക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു.  ജൂൺ ഒന്ന് മുതലാണ് രാജ്യത്ത് ട്രെയിൻ സർവ്വീസ് ഭാഗികമായി തുടങ്ങുന്നത്. സർവ്വീസ് ആരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടു. ഇന്നു മുതൽ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

കേരളത്തിൽ കോഴിക്കോട്- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ജൂൺ ഒന്നു മുതൽ സർവീസ് നടത്തും. ഇതിന് പുറമെ, നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ്, ഹസ്രത് നിസാമുദ്ദീൻ -എറണാകുളം മം​ഗള എക്സ്പ്രസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് എന്നിവയും സർവീസ് നടത്തും.

ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചർച്ചക്ക് ശേഷമാണ് ട്രെയിൻ സർവീസ് ഭാ​ഗികമായി പുനഃരാരംഭിക്കാൻ തീരുമാനിച്ചതെന്ന്  റെയിൽവേ മന്ത്രാലയം അറിയിച്ചു. ഐആർസിടിസി വെബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിങ് മാത്രമാണ് ഉണ്ടാകുക. റെയിൽവേ സ്റ്റേഷനുകളിൽ ബുക്കിങ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com