ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടി സമ്മാനം; ദുരിത കാലത്ത് ഭാഗ്യം തുണച്ചത് കോട്ടയം സ്വദേശിയെ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് പത്ത് ലക്ഷം ഡോളറിന്റെ (ഏതാണ്ട് 7.5 കോടി) സമ്മാനം. കോട്ടയം സ്വദേശിയായ 43കാരന്‍ രാജന്‍ കുര്യനാണ് ഭാഗ്യം തുണച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയർ നറുക്കെടുപ്പിലാണ് രാജന്‍ എടുത്ത 330 സീരീസിലെ 2852ാം നമ്പറിന് സമ്മാനം ലഭിച്ചത്. നിര്‍മാണ മേഖലയിലെ വ്യവസായിയാണ് രാജന്‍ കുര്യന്‍.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഘട്ടത്തിലെത്തിയ ഭാഗ്യത്തിന് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19നെ തുടര്‍ന്ന് കുറച്ച് മാസമായി ബിസിനസ് നഷ്ടത്തിലാണ്. 

ഈ പണത്തില്‍ നിന്ന് കുറച്ച് ഭാഗം ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ദുരിത കാലത്ത് കഷ്ടപ്പെടുന്ന പാവപ്പെട്ടവരെ സഹായിക്കാനും സമ്മാനത്തുകയിലെ ഒരു ഭാഗം നീക്കിവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബെര്‍ലിയാണ് രാജന്‍ കുര്യന്റെ ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കള്‍ ബ്രയാനും ബെല്ലയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com