ലാലേട്ടന്റെ ജന്‍മദിനത്തില്‍ അവയവദാന സമ്മതപത്രവുമായി ഫാന്‍സ് അസോസിയേഷന്‍; ഇതില്‍പരം നന്‍മ മറ്റൊന്നില്ലെന്ന് ശൈലജ ടീച്ചര്‍

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിനാണ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരര്‍ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള സമ്മത പത്രം നല്‍കിയത്.
ലാലേട്ടന്റെ ജന്‍മദിനത്തില്‍ അവയവദാന സമ്മതപത്രവുമായി ഫാന്‍സ് അസോസിയേഷന്‍; ഇതില്‍പരം നന്‍മ മറ്റൊന്നില്ലെന്ന് ശൈലജ ടീച്ചര്‍

മോഹന്‍ലാലിന്റെ ജന്മ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയ്ക്ക് അവയവദാന സമ്മതപത്രം നല്‍കി വേറിട്ടൊരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിനാണ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരര്‍ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള സമ്മത പത്രം നല്‍കിയത്.

പിറന്നാള്‍ ദിനത്തില്‍ ഫാന്‍സ് അസോസിയേഷന്‍ ഇങ്ങനെയൊരു രീതി തെരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹമാണ്. മോഹന്‍ലാലിന് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളത്തിലെ അഭിമാനമായ മോഹന്‍ലാലിന് ആരോഗ്യ വകുപ്പുമായി അടുത്ത ബന്ധമുണ്ട്. പൊതുജനാരോഗ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ അവബോധ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ പല അവബോധ പ്രവര്‍ത്തനങ്ങളിലും മോഹന്‍ലാല്‍ ഭാഗമാകാറുണ്ട്. 

അവയവദാന രംഗത്തെ വലിയ ശക്തിയായി മൃതസഞ്ജീവനി വളര്‍ന്നിട്ടുണ്ട്. മൃതസഞ്ജീവിനിയുടെ ബ്രാന്റ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍. അവയവദാനത്തിലൂടെ ഒരുപാട് പേര്‍ക്കാണ് ജീവന്‍ രക്ഷിക്കാനായത്. ഒരാള്‍ മരണമടയുന്നത് ഏറെ സങ്കടകരമായ കാര്യമാണ്. എന്നാല്‍ നാളെ ഇല്ലാതായി പോകുന്ന അവയവങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം നല്‍കിയാല്‍ അതില്‍ പരം നന്മ മറ്റൊന്നില്ല.- മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com