വെളിച്ചെണ്ണ ചില്ലറ വില്‍പ്പന പാടില്ല; പരിശോധനയില്‍ കണ്ടെത്തിയാല്‍ നടപടി

വെളിച്ചെണ്ണ ചില്ലറ വില്‍പ്പന പാടില്ല; പരിശോധനയില്‍ കണ്ടെത്തിയാല്‍ നടപടി
വെളിച്ചെണ്ണ ചില്ലറ വില്‍പ്പന പാടില്ല; പരിശോധനയില്‍ കണ്ടെത്തിയാല്‍ നടപടി

കൊല്ലം: ഫുഡ്‌സേഫ്റ്റി നിയമപ്രകാരം വെളിച്ചെണ്ണ പായ്ക്ക് ചെയ്ത് സീല്‍ ചെയ്ത് ലേബല്‍ ചെയ്തു മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നും  ചില്ലറ വില്പന നടത്താന്‍ പാടിെല്ലന്നും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. എണ്ണ ലൂസായി വില്‍പ്പന നടത്തുന്നത് മായം ചേര്‍ക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും എന്നുള്ളതിനാലാണിത്. 

വെളിച്ചെണ്ണ ഉത്പാദനം, വിതരണം, സംഭരണം, വ്യാപാരം എന്നിവ നടത്തുന്നവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളില്‍ ലേബലില്ലാതെ കന്നാസുകളിലും പാട്ടകളിലും പഴകിയ കാലാവധി തീയതി കഴിഞ്ഞ എണ്ണയും നിരോധിച്ച എണ്ണകളും കൂട്ടികലര്‍ത്തി വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com