സര്‍വകലാശാല പരീക്ഷകള്‍ ജൂണില്‍; അതത് ജില്ലകളില്‍ പരീക്ഷ എഴുതാന്‍ അവസരം

പ്രാദേശിക സ്ഥിതി കണക്കിലെടുത്ത് പരീക്ഷാതീയതി നിശ്ചയിക്കാം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ ജൂണില്‍ നടത്താന്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ സര്‍വകലാശാല വി സിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 

പ്രാദേശിക സ്ഥിതി കണക്കിലെടുത്ത് പരീക്ഷാതീയതി നിശ്ചയിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. ജൂണില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ശ്രമിക്കാനും യോഗത്തില്‍ തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com