ഇറച്ചി വില നിശ്ചയിച്ചു; അമിത വില ഈടാക്കിയാല്‍ നടപടി

മത്സ്യം, പോത്തിറച്ചി, കോഴി ഇറച്ചി എന്നിവയ്ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ഇറച്ചി വില നിശ്ചയിച്ചു; അമിത വില ഈടാക്കിയാല്‍ നടപടി

തിരുവനന്തപുരം: മത്സ്യം, പോത്തിറച്ചി, കോഴി ഇറച്ചി എന്നിവയ്ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇറച്ചി വില നിശ്ചയിച്ചതായും കലക്ടര്‍ അറിയിച്ചു. അമിതവില ഈടാക്കുന്നതായി ഉപഭോക്താക്കളില്‍ നിന്നും പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇറച്ചി വ്യാപാരികള്‍ വില്‍പ്പനവില നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം.

കലക്ടര്‍ നിശ്ചയിച്ച ഇറച്ചിവില (കിലോഗ്രാമിന്)

കോഴി ( ജീവനോടെ ) 135-150 രൂപ
കോഴി ഇറച്ചി  180-200 രൂപ
ആട്ടിറച്ചി  680-700 രൂപ
പോത്തിറച്ചി  300-350 രൂപ
കാളയിറച്ചി  300-330 രൂപ

മത്സ്യയിനങ്ങളുടെ വില മത്സ്യഫെഡ് നിശ്ചയിക്കും പ്രകാരമായിരിക്കും. ഇക്കാര്യത്തില്‍ പരാതികളുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു. പരാതിപ്പെടേണ്ട നമ്പരുകള്‍:

തിരുവനന്തപുരം 9188527335
സി.ആര്‍.ഒ. സത്ത് 9188527332
സി.ആര്‍.ഒ. നോര്‍ത്ത് 9188527334
ചിറയിന്‍കീഴ് 9188527336
നെയ്യാറ്റിന്‍കര 9188527329
നെടുമങ്ങാട് 9188527331
കാട്ടാക്കട 9188527330
വര്‍ക്കല 9188527338

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com