കോവിഡ് ബാധിച്ച് മരിച്ച ഖദീജയുടെ സംസ്കാരം ഇന്ന് ; ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കാറില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത്
കോവിഡ് ബാധിച്ച് മരിച്ച ഖദീജയുടെ സംസ്കാരം ഇന്ന് ; ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം

തൃശൂര്‍: കോവിഡ് ബാധിച്ച് മരിച്ച  തൃശ്ശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി ഖദീജയുടെ സംസ്കാരം ഇന്ന് നടക്കും. കോവിഡ് പ്രോട്ടോക്കാൾ പ്രകാരമാണ് സംസ്കാരം നടത്തുക. 73 കാരിയായ ഖദീജ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഖദീജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കാറില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി. തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ഇവര്‍ മുംബൈയിലേക്ക് പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com